പാരീസ്|
VISHNU.NL|
Last Modified വ്യാഴം, 26 ജൂണ്‍ 2014 (15:05 IST)
പണിമുടക്കും ഹര്‍ത്താലും നമുക്ക് സുപരിചിതമാണ്. ഓരോ പണിമുടക്കും നമ്മള്‍ ആഘോഷമാക്കാറാണ് പതിവ്. എന്നാല്‍ ഫ്രഞ്ചുകാര്‍ക്കിതൊക്കെ ഇരുട്ടടിയാണ്. അവര്‍ക്കിതിനെ നേരിടാനുള്ള വഴികളും അതുകൊണ്ടുതന്നെ അജ്ഞാതവുമാണ്.
എന്നാല്‍ പണിമുടെക്കെന്നു പറഞ്ഞ് ആളുകളെ പെരുവഴിയില്‍ തള്ളുന്നത് അത്ര നല്ല ഏര്‍പ്പാടുമല്ല. ഫ്രഞ്ച് ഫ്രഞ്ച് എയര്‍ കണ്‍ട്രോളര്‍മാര്‍ പണിമുടക്ക് ആരംഭിച്ചതൊടെ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാരാണ് വലഞ്ഞത്. ഇല്ലത്തൂന്നെറങ്ങി, അമ്മാത്തൊട്ടെത്തിയുമില്ല എന്ന അവസ്ഥയിലാണ് ഇവരിപ്പോള്‍.
അതോടെ കുടുങ്ങിപ്പോയ യാത്രക്കാര്‍ കരച്ചിലിന്റെ വക്കത്തായി. പല കമ്പനികള്‍ക്കും തങ്ങളുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടിവന്നു. റ്യാന്‍ എയര്‍ 250 ഫ്‌ളൈറ്റുകളും ഈസിജെറ്റ് 300 ഫ്‌ളൈറ്റുകളും റദ്ദാക്കി. ബ്രിട്ടീഷ് എയര്‍വെയ്‌സും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍ സ്ഥിതിഅതീവ ഗുരുതരമാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത് സ്‌പെയിനിലെയും പോര്‍ച്ചുഗലിലെയും പ്രശസ്ത ഹോളിഡേ കേന്ദ്രങ്ങളുള്ള എയര്‍പോര്‍ട്ടുകളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍. പുതുക്കി നിശ്ചയിച്ച വിമാനസമയങ്ങളെക്കുറിച്ച് അറിയാന്‍ ഉണ്ടും ഉറങ്ങിയും ദിവസങ്ങളായി കഴിയുകയാണെന്നാണ് വാര്‍ത്തകള്‍.
പല വിമാനങ്ങളും അവസാനനിമിഷമാണ് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ ദിവസങ്ങളോളം കഴിയേണ്ടിവരുന്ന യാത്രക്കാര്‍ക്കായി എല്ലാ ഹോട്ടല്‍ മുറികളും ബുക്ക് ചെയ്തിരിക്കുകയാണ്. പുതിയ ഷെഡ്യൂള്‍ തയാറായി വരുന്നതേയുള്ളൂ. അതിന് ഇനിയും സമയം പിടിക്കുകയും ചെയ്യും.