പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് മർദ്ദനമേറ്റ് തന്നെ, ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2019 (19:12 IST)
പാവരട്ടിയിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്ത് മരിച്ചത് മർദ്ദനത്തെ തുടർന്ന് എന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രഞ്ജിത്തിന്റെ ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ ഉണ്ടായിരുന്നു എന്നും മർദ്ദനത്തെ ക്ഷതത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


രഞ്ജിത്തിന്റെ തലയിലേറ്റ ക്ഷതമാവാം മരണകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ പൊലീസിന് കൈമറും. ഇതിനു ശേഷമായിരിക്കും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിക്കുക. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മർദ്ദിച്ചിട്ടില്ല എന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

അതേസമയം കസ്റ്റഡി മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതേവരെ കണ്ടിട്ടില്ല എന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. ഉദ്യോഗസ്ഥർ കുറ്റക്കാരാണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടതിന് ശേഷം മാത്രമേ പറയാനാകു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :