ന്യൂയോര്‍ക്ക്|
jibin|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (12:13 IST)
ഗൂഗിളിന്റെ പുതിയ ഓപറേറ്റിങ് സിസ്റ്റം ലോലിപോപ്പിന്റെ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി. ഡെവലപ്പര്‍മാര്‍ക്കുവേണ്ടി 5000
എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ്) കളാണ് ലോലിപോപ്പിലുള്ളത്.
ഗൂഗിളിന്റെ നെക്‌സസ് ശ്രേണിയിലെ നെക്‌സസ് 5 സ്മാര്‍ട് ഫോണിനും നെക്‌സസ് 7 ടാബ്‌ലെറ്റിനും വേണ്ടിയുള്ള ആന്‍ഡ്രോയിഡ് 5.0 പതിപ്പിന്റെ ഡെവലപ്പര്‍ പ്രിവ്യൂ ആണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്. മെറ്റീരിയല്‍ ഡിസൈന്‍ എന്ന പുതിയ ഡിസൈന്‍ ലാംഗ്വേജ് ഉപയോഗിച്ചിട്ടുള്ളതാണ് ലോലിപോപ്പിന്റെ പ്രധാന സവിശേഷത.
പുതിയ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, ലോക്ക് സ്‌ക്രീനിലെ പുതിയ നോട്ടിഫിക്കേഷന്‍ സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകളാണ് ആന്‍ഡ്രോയിഡ് എല്‍ എന്നറിയപ്പെടുന്ന ലോലിപോപ്പിലുള്ളത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.