ഏഷ്യക്ക് പുറത്തുള്ള ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു, ഫ്രാൻസിൽ എൺപതുകാരൻ മരിച്ചു

അഭിറാം മനോഹർ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:30 IST)
കൊറോണ വൈറസ് ബാധയില്‍ ഏഷ്യക്ക് പുറത്തുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിൽ വൈറസ് ബാധയേറ്റ് ചൈനീസ് ടൂറിസ്റ്റായ എണ്‍പതുകാരനാണ് മരിച്ചു.ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്നസ് ബുസിനാണ് ഏഷ്യക്ക് പുറത്തുള്ള മരണത്തിന് സ്ഥിരീകരണം നൽകിയത്.

ജനുവരി അവസാനം മുതൽ തന്നെ പാരീസിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എൺപതുകാരനാണ് ഇപ്പോൾ മരണപ്പെട്ടത്. വെള്ളിയാഴ്ച്ച ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്ന് ആഗ്നസ് വ്യക്തമാക്കി. വൈറസ് ബാധിച്ച ആറ് പേർ കൂടി ഫ്രാൻസിൽ ചികിത്സയിലുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്‌ക്ക് പുറമേ ഫിലിപ്പിന്‍സ്, ഹോങ്കോങ്ങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. കണക്കുകൾ പ്രകാരം ചൈനയിൽ മാത്രം ഇതുവരെ 1523 പേരാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.66,492 പേര്‍ക്ക് ചൈനയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :