ഗൾഫ് രാജ്യങ്ങളിലെ ആദ്യ കൊറോണ മരണം ബഹ്‌റൈനിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2020 (15:19 IST)
ഗൾഫ് രാജ്യങ്ങളിലെ ആദ്യ മരണം ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്‌തു.രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 65കാരിയായ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.ബഹ്‌റൈനിലെ ആരോഗ്യമന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.രോഗം ബാധിച്ച 17 പേർ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. 15 ബഹ്‌റൈൻ സ്വദേശികളും ഓരോ ലെബനീസ്,സൗദി പൗരന്മാരുമാണ് ഇന്ന് ആശുപത്രി വിട്ടത്.

ഇതുവരെ 189 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.ഇതുവരെയായി 77 പേർ രോഗവിമുക്തരായി. രോഗം പടരുന്നത് തടയാനായി കർശന നിയന്ത്രണങ്ങളാണ് ബഹ്‌റൈൻ സർക്കാർ സ്വീകരിച്ചത് വരുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :