സൂറിച്|
VISHNU N L|
Last Modified ശനി, 30 മെയ് 2015 (09:00 IST)
അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷൻ(ഫിഫ) പ്രസിഡന്റായി
സെപ് ബ്ളാറ്റർ തുടരും. സൂറിച് ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ബ്ളാറ്റർ വിജയം ഉറപ്പിക്കുകയായിരുന്നു. 209 അംഗങ്ങളിൽ 133 പേരും ബ്ളാറ്ററെ പിന്തുണച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായ അലി ബിൻ ഹുസൈൻ രാജകുമാരന് 79 വോട്ടുകളാണ് നേടാനായത്.
നിശ്ചിത മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടണമെങ്കിൽ ബ്ളാറ്റർക്ക് ആറ് വോട്ടുകൾകൂടി വേണ്ടിയിരുന്നു. എന്നാൽ, ആദ്യ റൗണ്ട് ഫലത്തോടെ അലി ഹുസൈൻ പിന്മാറിയതോടെ ബ്ളാറ്റർ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. 79കാരനായ ബ്ളാറ്റർ ഇത് അഞ്ചാം തവണയാണ് ഫിഫയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. 2002മുതൽ അദ്ദേഹം തുടർച്ചയായി പ്രസിഡന്റ സ്ഥാനം അലങ്കരിക്കുകയാണ്.