പ്രശസ്ത ഫാഷൻ ഡിസൈനർ കെയ്റ്റ് സ്പേഡ് മരിച്ച നിലയിൽ; ആത്‌മഹത്യ ആകാൻ സാധ്യതയെന്ന് അന്വേഷണ സംഘം

പ്രശസ്ത ഫാഷൻ ഡിസൈനർ കെയ്റ്റ് സ്പേഡ് മരിച്ച നിലയിൽ

ന്യൂയോർക്ക്| Rijisha M.| Last Updated: ബുധന്‍, 6 ജൂണ്‍ 2018 (09:06 IST)
പ്രശസ്ത കെയ്റ്റ് സ്പേഡ് മരിച്ച നിലയിൽ. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്നു കെയ്റ്റ്. ന്യൂയോർക്കിലെ അപ്പാർട്മെന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിനരികിൽ നിന്നും ഒന്നും ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ന്യൂയോർക്കിലെ മാൻഹാട്ടണിലെ പാർക്ക് അവന്യൂ കെട്ടിടത്തിലാണ് ഇവരുടെ മൃതദേഹം കിടന്നത്.

മൃതദേഹം ആദ്യമായി കണ്ടത് അപാർട്‌മെന്റിലെ ജോലിക്കാരനാണ്. ഇയാൾ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :