'മറന്നു പോയിട്ടുണ്ടെങ്കിൽ ഓർത്തെടുക്കുക ഇവരെ’- ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

ലിനിയെ അനുസ്മരിച്ച് ലോകാരോഗ്യ സംഘടന

അപർണ| Last Modified ചൊവ്വ, 5 ജൂണ്‍ 2018 (13:00 IST)
നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ വൈറസ് പകർന്ന് മരണമടഞ്ഞ നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം ക്യാംബെൽ ആണ് ലിനിയെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്.

ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജാര്‍, ലൈബീരിയല്‍ എബോള വൈറസില്‍ നിന്ന് മുക്തി നേടിയ ശേഷം പ്രസവാനന്തരം മരണപ്പെട്ട നഴ്‌സ് സലോമി കര്‍വ എന്നിവര്‍ക്കാണ് ജിം കാംപെല്‍ ആദരമര്‍പ്പിച്ചത്.

‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ) മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ’ ജിം ട്വിറ്ററില്‍ കുറിച്ചു. പേരാമ്പ്രയിൽ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ലിനി. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത്തിനെ പരിചരിച്ചത് ലിനിയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :