ലണ്ടൻ|
jibin|
Last Updated:
തിങ്കള്‍, 26 മാര്‍ച്ച് 2018 (08:43 IST)
അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വീണ്ടും മാപ്പുപറഞ്ഞ് ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. സ്വകാര്യവിവരങ്ങള്‍
കേംബ്രിജ് അനലിറ്റിക്ക എന്ന വിവരശേഖരണ ഏജന്‍സി ചോര്‍ത്തിയെന്ന ആരോപണത്തിലാണ് ബ്രിട്ടീഷ് പത്രങ്ങളിൽ നൽകിയ പരസ്യത്തിലൂടെ ഫേസ്‌ബുക്ക് മാപ്പ് പറഞ്ഞത്.
നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കിൽ അതിനു ഞങ്ങൾ അർഹരല്ലെന്നുമാണ് മുഴുവന്‍ പേജ് പരസ്യത്തിനു ഫേസ്‌ബുക്ക് നൽകിയ തലക്കെട്ട്.
സമാനരീതിയില്‍ വിവരശേഖരണം നടത്തുന്ന ആപ്പുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവയില്‍ സ്വകാര്യതാനിയമങ്ങള്‍ ലംഘിക്കുന്നവയെ മുഴുവന്‍ നിരോധിക്കുമെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.
2014ൽ ഒരു യൂണിവേഴ്സിറ്റി ഗവേഷകൻ സൃഷ്ടിച്ച ആപ്പിലൂടെ ലക്ഷക്കണക്കിനുപേരുടെ വിവരങ്ങൾ ചോർന്നത്.
ഒരുതരത്തിൽ ഒരു വിശ്വാസവഞ്ചനയായിരുന്നു അത്. അന്ന് കൂടുതലൊന്നും തനിക്ക് ചെയ്യാനായിരുന്നില്ല. എന്നാൽ അത് ഇനിയൊരിക്കലും സംഭവിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ഇപ്പോൾ എടുക്കുകയാണെന്നും സുക്കര്‍ബര്‍ഗ്
വ്യക്തമാക്കി.