ഒടുവില്‍ സുക്കര്‍ബര്‍ഗ് കുറ്റസമ്മതം നടത്തി; വ്യക്തി വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചോര്‍ത്തി നല്‍കി!

തെറ്റു പറ്റിയെന്ന് സുക്കര്‍ബര്‍ഗ്

അപര്‍ണ| Last Modified വ്യാഴം, 22 മാര്‍ച്ച് 2018 (09:13 IST)
ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആരോപണങ്ങള്‍ ശരിയാണെന്ന് സുക്കര്‍ബര്‍ഗ് പ്രതികരിച്ചു.

കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ ഫെയ്സ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിളളലുണ്ടായെന്നും വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഇനി കൂടുതല്‍ സൂഷ്മത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിജ് അനലിറ്റിക്കയുമായുള്ള ഇടപാടിലാണ് വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.

ഫെയ്‌സ്ബുക്ക് തുടങ്ങിയ വ്യക്തിയെന്ന നിലയില്‍ ഇതിനു ഞാന്‍ ഉത്തരവാദിയാണെന്നു സുക്കര്‍ബര്‍ഗ് പറഞ്ഞു. ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റികയിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വെയ്ലി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകര്‍ക്കുവേണ്ടി ഫെയ്‌സ്ബുക്കില്‍ നിന്ന് അഞ്ച് കോടിയിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത നേരെത്ത പുറത്തു വന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :