അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (20:27 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പ് അഞ്ച് ദിവസത്തിന് ശേഷം ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം തന്നെ അവസാനഘട്ട തയ്യാറെടുപ്പിലാണ്. ഐപിഎല്ലിൽ ആരായിരിക്കും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ആകാംക്ഷയും ക്രിക്കറ്റ് പ്രേമികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ഐപിഎല്ലിൽ
പർപ്പിൾ ക്യാപ് നേടാൻ സാധ്യതയുള്ള ബൗളർമാർ ആരൊക്കെയാണെന്ന് നോക്കാം.
മുംബൈ ഇന്ത്യൻസിന്റെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ പര്‍പ്പിള്‍ ക്യാപ് നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പന്തിയിലാണ്. 77
ഐപിഎൽ മത്സരങ്ങളിൽ നിന്നായി 82 വിക്കറ്റുകളാണ് ബുമ്രയുടെ സമ്പാദ്യം. 7 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
കൊൽക്കത്ത ഇത്തവണ 15.5 കോടി നൽകി ടീമിലെത്തിച്ച പാറ്റ് കമ്മിൻസും പർപ്പിൾ ക്യാപിനായുള്ള മത്സരത്തിൽ മുന്നിലുണ്ട്. ഇതുവരെ 16 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 17 വിക്കറ്റാണ് കമ്മിൻസ് സ്വന്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ 26 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് സ്വന്തമാക്കിയ ഇമ്രാൻ താഹിർ ഇത്തവണയും പോരാട്ടത്തിൽ മുന്നിലുണ്ട്. ഇതുവരെ 55 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ താഹിർ സ്വന്തമാക്കിയിട്ടുണ്ട്. 84 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 100 വിക്കറ്റുകൾ തികച്ച ബാംഗ്ലൂരിന്റെ ഇന്ത്യൻ താരമായ ചാഹലും പർപ്പിൾ ക്യാപിനായി രംഗത്തുണ്ട്.18 ഐപിഎല്ലില്‍ നിന്ന് 31 വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാദയാണ് പർപ്പിൾ ക്യാപിനായി രംഗത്തുള്ള മറ്റൊരു പേസർ.