ഐപിഎൽ 2020: ഷെയ്‌ൻ വോൺ വീണ്ടും രാജസ്ഥാൻ റോയൽസിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (15:08 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം മുൻ നായകനും ഓസീസിന്റെ ഇതിഹാസ സ്പിന്നറുമായ ഷെയ്‌ൻ വോൺ വീണ്ടും ഭാഗമാകുന്നു. ടീമിന്റെ അംബാസഡർ,മെന്റർ റോളുകളിലാണ് താരം വരുന്നത്. കഴിഞ്ഞ സീസണിലും ഷെയ്‌ൻ വോൺ തന്നെയായിരുന്നു ടീമിന്റെ മെന്റർ.

വോണിന്റെ വരവ്
ഷെയ്‌ൻ വോണിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് രാജസ്ഥാൻ സ്വാഗതം ചെയ്‌തത്. റോയൽസിലേക്ക് തിരിച്ചെത്തുന്നത് മഹത്തായ അനുഭവമാണ്. എന്റെ ടീമും കുടുംബവുമാണ് രാജസ്ഥാന്‍. ടീമിനൊപ്പം ഏത് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചാലും അത് സന്തോഷം നൽകുന്നതാണ്. ഈ സീസണെ വളരെ പോസിറ്റീവായാണ് കാണുന്നതെന്നും ഈ സീസണിൽ ടീമിന് വലിയ കാര്യങ്ങൾ നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും വോൺ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :