ലണ്ടന്‍|
jibin|
Last Updated:
വെള്ളി, 24 ജൂണ്‍ 2016 (14:01 IST)
യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടീഷ് ജനതയുടെ തീരുമാനിച്ചു. നാലര കോടിയോളം ആളുകൾ പങ്കെടുത്ത ഹിതപരിശോധനയിൽ ഭൂരിഭാഗം ജനങ്ങളും
ബ്രിട്ടൻ പുറത്തു പോകണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പടിയിറക്കം.
1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 51.9 ശതമാനം വോട്ടർമാർ (17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48% (16,141241) വോട്ടർമാരാണ്. 4.64 കോടി വോട്ടർമാരിൽ 71.8% പേരാണ് ഹിതപരിശോധനയിൽ വോട്ടു രേഖപ്പെടുത്തിയത്.
51.9 ശതമാനം ജനങ്ങളും വോട്ടുകളും ബ്രക്സിറ്റ് അനുകൂലികൾ നേടിയതോടെയാണ് ലോകം കാത്തിരുന്ന വിധിയുണ്ടായത്. പിന്മാറണമെന്ന് ആവശ്യപ്പെടുന്നവർക്ക് 48 ശതമാനം വോട്ടുകളും നേടി. ഇംഗ്ലണ്ടും വെയ്ല്‍സും യൂറോപ്യൻ യൂണിയൻ വിടാനുള്ള തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. സ്കോര്‍ട്ട് ലാന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തു. ജിബ്രാൾട്ടറിലും ന്യൂകാസിലിലും ഇതിനൊപ്പം നില്‍ക്കുകയും ചെയ്തു.
രാജ്യത്തെ യൂണിയനിൽ നിലനിർത്താൻ പരമാവധി പരിശ്രമിച്ച പ്രധാനമന്ത്രി ഡേവിഡ് കാമറണിന് ഹിതപരിശോധനാ ഫലം കനത്ത തിരിച്ചടിയായി. കാമറണിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയ ഭാവിയെയും യൂണിയന്റെ നിലനിൽപിനെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. ജനങ്ങളുടെ ഈ തീരുമാനം 43 വർഷമായി യൂറോപ്പിലെ മറ്റു 27 രാജ്യങ്ങളുമായി ബ്രിട്ടൻ തുടർന്നുവന്ന രാഷ്ട്രീയ - സാമ്പത്തിക സഖ്യത്തിന് അന്ത്യം കുറിക്കും.
1993ൽ യൂറോപ്യൻ യൂണിയൻ പുനഃസംഘടിപ്പിച്ചതിനെ തുടർന്നുണ്ടായ അനിയന്ത്രിതമായ കുടിയേറ്റമാണ് ഹിതപരിശോധനയ്ക്ക് വഴിവച്ചത്.
അതേസമയം, വിപണിയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പൌണ്ടിന്റെ മൂല്യത്തില്‍ കഴിഞ്ഞ 31 വര്‍ഷത്തിനിടെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടണ് പുറത്തു പോകേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്.
‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നതിന്റെ ചുരുക്കമാണ് ബ്രെക്സിറ്റ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോക്ക് എന്നര്‍ത്ഥം. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ചാണ് ഹിതപരിശോധന നടന്നത്.