വാഷിംഗ്ടണ്‍|
jibin|
Last Updated:
വ്യാഴം, 3 മാര്‍ച്ച് 2016 (01:19 IST)
ഹോട്ടല്‍ മുറിയിലെ ഒളികാമറയില്‍ കുടുങ്ങി തകര്‍ന്ന ജീവിതമോര്‍ത്ത് പൊട്ടിക്കരഞ്ഞ് വിഖ്യാത കായിക മാധ്യമപ്രവര്‍ത്തക എറിന്‍ ആന്‍ഡ്രൂസ് കോടതിയില്‍. വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ഹോട്ടലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെ ടെന്നീസെ കോടതിമുറിയില്‍ എത്തിയപ്പോഴായിരുന്നു എട്ടുവര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുരന്തത്തെക്കുറിച്ച് വിവരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞത്.
തന്നെ ഹോട്ടല്‍ മുറിയിലെ നായികയായിട്ട് കാണാനാണ് എല്ലാവര്‍ക്കും ഇപ്പോള്‍ ഇഷ്‌ടം. 2008ല്‍ ഇഎസ്പിഎന്നില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു മാരിയേറ്റ് ഹോട്ടലില്‍ താമസിക്കാന്‍ എത്തിയത്. വസ്‌ത്രം മാറുന്നതിനിടെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്‌തു. പിന്നീടുള്ള ജീവിതം ഭയാനകമായിരുന്നു, എല്ലായിടത്തും പലരും പിന്തുടരും മോശം കമന്റുകളും ലൈംഗികച്ചുവയോടെ നോക്കാനും പരിതപിക്കാനും തുടങ്ങിയെന്നും എറിന്‍ പറഞ്ഞു. ചിലര്‍ ട്വീറ്റ് ചെയ്യും അല്ലെങ്കില്‍ വീഡിയോയിലെ സ്‌ക്രീന്‍ ഷോട്ട് മെസേജ് ചെയ്യും. എല്ലാം കൊണ്ടും നാണംകെട്ട് തന്റെ ജീവിതം തകര്‍ന്നു. എട്ടുവര്‍ഷമായി ഈ അവസ്‌ഥ തുടരുകയാണെന്നും കരഞ്ഞുകൊണ്ട് വിഖ്യാത കായികമാധ്യമപ്രവര്‍ത്തക കോടതിയില്‍ പറഞ്ഞു.
ഇഎസ്പിഎന്നില്‍ ആന്‍ഡ്രൂസിന്റെ മുഖം കണ്ടാല്‍ ആരാധകരുടെ ഇടിച്ചുകയറ്റമുണ്ടായിരുന്ന കാലത്തായിരുന്നു ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഒരു ഇന്‍ഷുറന്‍സ് എക്‌സിക്യുട്ടീവായ ബാരറ്റാണ് ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. മാരിയറ്റ് ഹോട്ടലിനെതിരെ 75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറിന്‍ ആന്‍ഡ്രൂസ് നല്‍കിയ മാനനഷ്ടക്കേസ് കോടതിയില്‍ ഇപ്പോഴും തുടരുകയാണ്.