ബ്രെക്‍സിറ്റ് ഫലം ക്രിസ്‌റ്റിയാനോയെ പുറത്താക്കുമോ ?; പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ടിനോട് ബൈ പറഞ്ഞേക്കും - ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാറ്റ് കുറയും

ബ്രിട്ടന്‍ സ്വതന്ത്രമാകുന്നതോടെ യൂറോപ്യന്‍ പാസ് പോര്‍ട്ടുള്ളവര്‍ക്ക് ബ്രിട്ടനില്‍ എത്താന്‍ സാധിക്കില്ല

 ബ്രെക്‍സിറ്റ് , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് , യൂറോപ്യന്‍ യൂണിയന്‍ , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ലണ്ടന്‍| jibin| Last Modified വെള്ളി, 24 ജൂണ്‍ 2016 (16:13 IST)
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാറ്റ് കുറയുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടതിന് രണ്ടു വര്‍ഷമെങ്കിലും വേണ്ടിവരുമെങ്കിലും ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഈ തീരുമാനം കറുത്ത അധ്യായമായി തീരുന്നിരിക്കുകയാണ്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ അംഗമായിരുന്നതിനാലാണ് മറ്റു ഇംഗ്ലണ്ടിലെത്താന്‍ താരങ്ങള്‍ക്ക് സഹായകമായത്. റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) അടക്കമുള്ള വമ്പന്‍ താരങ്ങള്‍ ഇംഗ്ലീഷ് മണ്ണില്‍ തകര്‍ത്താടിയത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്നതിനാലാണ്.

ബ്രിട്ടന്‍ സ്വതന്ത്രമാകുന്നതോടെ യൂറോപ്യന്‍ പാസ് പോര്‍ട്ടുള്ളവര്‍ക്ക് ബ്രിട്ടനില്‍ എത്താന്‍ സാധിക്കില്ല. അവര്‍ ബ്രിട്ടന് വിദേശീയരായിരിക്കും. ഇംഗ്ലീഷ് താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും അനുഭവിച്ചു വന്ന ആനുകൂല്യങ്ങള്‍ ഇതോടെ അവസാനിക്കുകയാണ്.

പുതിയ സാഹചര്യം 300ലധികം താരങ്ങളെയാണ് ബാധിക്കുന്നത്. അതോടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സൌന്ദര്യവും കുറയുമെന്ന് ഉറപ്പാണ്. ബ്രിട്ടന് പുറത്തുള്ള താരങ്ങള്‍ക്ക് പ്രീമിയര്‍ ലീഗില്‍ കളിക്കണമെങ്കില്‍ നൂലാമാലകള്‍ ഏറുമെന്നും വ്യക്തം. ഇതോടെ ബ്രിട്ടണിലേക്കുള്ള യൂറോപ്യന്‍ താരങ്ങളുടെ ഒഴുക്ക് പൂര്‍ണമായും നിലയ്‌ക്കുമെന്നും ബി ബി സി വ്യക്തമാക്കുന്നുണ്ട്.

ക്രിക്കറ്റിലും കാര്യങ്ങള്‍ തകിടം മറിയും

ഇംഗ്ലണ്ട് ക്രിക്കറ്റ്
ടീമില്‍ എന്നും വിദേശ താരങ്ങളുടെ സാന്നിധ്യമുണ്ട്. 2003ലെ കൊല്‍പാക് നിയമത്തിന്റേയും കൊട്ടോനൗ ഉടമ്പടിയുടേയും ആനുകൂല്യത്തില്‍ സ്വന്തം ടീമില്‍ സ്ഥാനം ലഭിക്കാത്ത താരങ്ങള്‍ ഇംഗ്ലണ്ടിലെത്തി ടീമില്‍ കയറി പറ്റുന്നത് പതിവാണ്.

ഇംഗ്ലണ്ടിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളായ കൌണ്ടി ക്രിക്കറ്റിലും വിദേശ താരങ്ങള്‍ നിരവധിയാണ്.
ബ്രിട്ടണ്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതോടെ ഈ രീതി ഇനി ഇല്ലാതാകും. കെവിന്‍ പീറ്റേഴ്‌സണും ആന്‍ഡ്രൂ സ്‌ട്രോസും 2003ലെ ഉടമ്പടിയുടെ ആനുകൂല്യത്തില്‍ ടീമില്‍ എത്തിയതാണ്. ഇംഗ്ലീഷുകാരന്‍ മാത്രം ഇംഗ്ലണ്ട് ടീമില്‍ കളിച്ചാല്‍ മതിയെന്ന തീരുമാനമാകും സ്വാഭിവികമായും ഇനിയുണ്ടാകുക.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :