‘ബ്രെക്‌സിറ്റ്’ ഫലം സ്വര്‍ണവിലയെയും ബാധിച്ചു; സ്വര്‍ണവില കുതിച്ചു കയറി

‘ബ്രെക്‌സിറ്റ്’ ഫലം സ്വര്‍ണവിലയെയും ബാധിച്ചു; സ്വര്‍ണവില കുതിച്ചു കയറി

കൊച്ചി| JOYS JOY| Last Modified വെള്ളി, 24 ജൂണ്‍ 2016 (13:55 IST)
‘ബ്രെക്സിറ്റ്’ ഫലം സ്വര്‍ണവിപണിയെയും ബാധിച്ചു. സ്വര്‍ണവില കുതിച്ചുകയറി. പവന് 480 രൂപയുടെ വര്‍ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 22, 400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 60 വര്‍ദ്ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 2, 800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രിട്ടണ്‍ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണവില കുതിച്ചു കയറിയത്.

പൗണ്ടിന്‍റെയും രൂപയുടേയും മൂല്യം ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :