ഗ്വിനിയ|
VISHNU.NL|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (16:04 IST)
ലോകരാജ്യങ്ങളേ മുഴുവന്‍ ആശങ്കയിലാക്കി മരണത്തിന്റെ വിത്ത് വിതയ്ക്കുന്ന
എബോള രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് തടയാന്‍ ലക്ഷ്മണരേഖ വരച്ച് രോഗബാധിത രാജ്യങ്ങള്‍. കഴിഞ്ഞ നൂറ്റണ്ടില്‍ പരീക്ഷിച്ച 'കോര്‍ഡണ്‍ സാനിറ്റയര്‍' എന്ന രീതിയാണ് വീണ്ടും നടപ്പാക്കിയത്.
ഗ്വിനിയ, സിയെറ ലിയോണ്‍, ലൈബീരിയ എന്നീ എബോളബാധിത രാജ്യങ്ങളുടെ കൂട്ടായ്മയായ മാനോ റിവര്‍ യൂണിയന്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഈ മൂന്ന് രാജ്യങ്ങളും സന്ധിക്കുന്ന ത്രികോണാകൃതിയുള്ള പ്രദേശത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍പെടുത്താനായിരുന്നു ആഗസ്ത് ഒന്നിനെടുത്ത തീരുമാനം.
ആ സമയത്ത് വേര്‍പെടുത്താനുദ്ദേശിക്കുന്ന സ്ഥലത്ത് ഏകദേശം ആളുകളേയും എബോള ബാധിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ 20 കോടിയോളം മനുഷ്യരെ കൊന്നൊടുക്കിയ 'കറുത്ത മരണം' എന്നറിയപ്പെട്ട പ്ലേഗ് ബാധക്കാലത്താണ് ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെട്ടത്. രോഗബാധയുള്ള പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു വര വരച്ചതിനുശേഷം അതിനുള്ളിലുള്ള ആരെയും പുറത്തുവിടാത്ത രീതിയാണിത്.
എന്നാല്‍ ഈ രീതി ടൈഫസ് വ്യാപിക്കാതിരിക്കാന്‍ പോളണ്ട് - റഷ്യ അതിര്‍ത്തി 1918-ല്‍ അടച്ചശേഷം ഇതുവരെ പ്രയോഗിച്ചിരുന്നില്ല. എന്നാല്‍ രീതി നടപ്പാക്കുന്നതിനോട് എതിര്‍പ്പില്ലെങ്കിലും മനുഷ്യത്വപരമായി നടപ്പാക്കണമെന്നാണ് ലോകാരോഗ്യസംഘടനയും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷ്യനും (സിഡിസി) ആവശ്യപ്പെട്ടത്.
അതേ സമയം പരീക്ഷണഘട്ടത്തിലുള്ള എബോള മരുന്നുകള്‍ നല്‍കണമെന്ന ലോകാരോഗ്യസംഘടനയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കാനഡയിലെ സര്‍ക്കാര്‍ ലാബില്‍ വികസിപ്പിച്ചെടുത്ത പരീക്ഷണഘട്ടത്തിലുള്ള എബോള വാക്‌സിന്‍ ആഫ്രിക്കയില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുമെന്ന് കനേഡിയന്‍ ആരോഗ്യമന്ത്രി റോണ അംബ്രോസ് അറിയിച്ചു. 800-1000 മാത്ര മരുന്നാണ് കാനഡ