ദൈവമുണ്ട്, എന്നെ പഴിച്ചതല്ലേ നിങ്ങള്‍ക്ക് വിനയായത്; ഓസ്‌കാര്‍ വേദിയിലെ നാടകീയ സംഭവങ്ങള്‍ക്ക് കാരണം ട്രംപിന്റെ ശാപം ?

ഓസ്‌കാര്‍ വേദിയിലെ നാടകീയ സംഭവങ്ങള്‍ക്ക് കാരണം ഒരാളുടെ ശാപമെന്ന്!

വാഷിങ്ടൻ| Aiswarya| Last Updated: ചൊവ്വ, 28 ഫെബ്രുവരി 2017 (18:03 IST)
എന്നെ അമിതമായി വിമർശിച്ചതാണ് അവാർഡ് ദാനച്ചടങ്ങില്‍ അബദ്ധങ്ങൾ ഉണ്ടാകാന്‍ കരണമെന്ന് അമേരിക്കന്‍ പ്രസിഡന്റും വിവാദനായകനുമായ ഡൊണൾഡ് ട്രംപ്.

അവാർഡു ദാനച്ചടങ്ങില്‍ എല്ലാവര്‍ക്കും തന്നെ പഴിക്കാനെ നേരമുണ്ടയിരുന്നുള്ളു. അവിടെ എല്ലാവരും രാഷ്ട്രീയമാണ് ശ്രദ്ധിച്ചത്. ഇതൊടെ ചടങ്ങിന്റെ സകല ഐശ്വരങ്ങളും ഗ്ലാമറും നഷട്ടപ്പെട്ടു. ഇതില്‍ തനിക്ക് സങ്കടമുണ്ടെന്നും മുമ്പ് താനും ഓസ്‌കര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചരിത്രത്തിലാദ്യമായിട്ടാണ് ചിത്രത്തിനുള്ള പുരസ്കാരം തെറ്റായി പ്രഖ്യാപിച്ചതെന്നും ട്രംപ് വിമര്‍ശിച്ചു.

കഴിഞ്ഞദിവസം ഓസ്കർചടങ്ങിൽ മികച്ച സിനിമ പ്രഖ്യാപിച്ചപ്പോഴാണ് നാടകീയ സംഭവം അരങ്ങേറിയത്. ‘ലാ ലാ ലാൻഡ് ’ മികച്ച ചിത്രം എന്ന ആദ്യ പ്രഖ്യാപനത്തില്‍ സംവിധായകന്‍ ഉൾപ്പെടെയുള്ളവർ വേദിയിലെത്തി സമ്മാനം സ്വീകരിക്കുകയും പിന്നീട് മനസ് തകര്‍ത്ത്
‘മൂൺ‌ലൈറ്റ്’‘ ആയിരുന്നു മികച്ച ചിത്രം എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ട്രംപിനെ ശക്തമായി വിമർശിച്ചാണ് ഓസ്കർ ചടങ്ങുകൾ ആരംഭിച്ചത്. അവതാരകൻ മുതൽ അവാർഡ് ജേതാക്കൾ വരെ അമേരിക്കന്‍ പ്രസിഡന്റിന്റെ വംശീയ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :