ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയും: മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഉത്തര കൊറിയയെ നിലയ്ക്കുനിർത്തുമെന്ന് ട്രംപ്

വാഷിങ്ടൻ| സജിത്ത്| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (10:31 IST)
ഉത്തരകൊറിയക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നടപ്പാക്കുന്ന ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്നും അവർക്കെതിരെ കർശന നിലപാടുകളെടുക്കാന്‍ തയാറാകണമെന്നും അതിന് ചൈന തയ്യാറാകുകയാണെകിലും അല്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ട്രംപ് പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് യുഎസ് സന്ദർശിക്കാനിരിക്കെയാണ് ട്രംപ് തന്റെ നിലപാടു വ്യക്തമാക്കിയത്. ചൈനയ്ക്ക് ഉത്തര കൊറിയയുമായി നല്ല ബന്ധമാണുള്ളത്. ഉത്തര കൊറിയയ്ക്കുമേലുള്ള സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറാകുന്നതാണ് എന്തുകൊണ്ടും അവര്‍ക്ക് നല്ലത്. അല്ലാത്തപക്ഷം കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമായിരിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :