യുലിന്‍|
VISHNU.NL|
Last Updated:
വ്യാഴം, 19 ജൂണ്‍ 2014 (13:36 IST)
ചൈനയില്‍ ഇനി നായഇറച്ചിക്ക് വന്‍ഡിമാന്‍ഡാണ്. എവിടെ നായ്ക്കളെ കണ്ടാലും അവ അധികം കഴിയുന്നതിനു മുന്നെ ചൈനക്കാരുടെ വയറ്റിലായിട്ടുണ്ടാകും. കാരണം ഇപ്പോള്‍ ചൈനയില്‍ പട്ടിയിറച്ചിമേളയുടെ കാലമാണ്. വേനല്‍ സംക്രാന്തിദിനത്തില്‍ നടത്തിവരാറുള്ളതാണ് ഈ മേള.
എന്നാല്‍ ജന്തുസ്നേഹികളുടെ പ്രതിഷേധം മറികടക്കാന്‍ ഇക്കുറി നേരത്തേയാക്കിയിരിക്കുന്നു എന്നു മാത്രം. തെക്കന്‍ ചൈനാനഗരമായ യുലിനില്‍ ഇപ്പോള്‍ നടക്കുന്ന പട്ടിയിറച്ചിമേളയില്‍ ഇറച്ചിവാങ്ങാനായി എത്തുന്നവരുടെ തിരക്കു കാരണം ഇറച്ചി തികയുന്നില്ല പോലും!
വേനല്‍ സംക്രാന്തി ദിനത്തിലെ പട്ടിയിറച്ചിതീറ്റയും മദ്യസേവയും ശീതകാലത്ത് ആരോഗ്യത്തോടെ കഴിയാന്‍ ആളുകളെ പ്രാപ്തരാക്കുമെന്നാണത്രെ യുലിന്‍ നിവാസികള്‍ വിശ്വസിക്കുന്നത്. ഇതിനായി നൂറുകണക്കിന് നായ്ക്കളെയാണ് ഇവിടുത്തുകാര്‍ കശാപ്പ് ചെയ്തു കഴിഞ്ഞത്.
ഇറച്ചി തികയാതെ വരുമ്പോള്‍ മേളയിലെ ഇറച്ചിസ്റ്റാള്‍ നടത്തുന്നവര്‍ വളര്‍ത്തു നായ്ക്കളെ പിടിച്ചുകൊണ്ടുപോയി കശാപ്പു ചെയ്യുകയും ചെയ്യും. അവയ്ക്ക് വിലകൂടുതലാണെന്നു മാത്രം. എന്നാല്‍ പട്ടികളെ കശാപ്പുചെയ്യാന്‍ കൊണ്ടു പോകുന്നതിന്റെയും വെട്ടിക്കൊല്ലുന്നതിന്റെയും കൊന്നു കെട്ടിത്തൂക്കിയിട്ടിരിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വരുന്നത് പട്ടിമേളാ വിരുദ്ധരുടെയും ജന്തുസ്നേഹികളുടെയും പ്രതിഷേധം രൂക്ഷമാക്കിയിട്ടുണ്ട്.
രോഗബാധയുള്ളതാണോയെന്നൊന്നും പരിശോധിക്കാതെ തെരുവുനായ്ക്കളെ പിടികൂടി കശാപ്പുചെയ്തു വില്ക്കുന്നതു തടയാന്‍ ഫലപ്രദമായ സംവിധാനമില്ലാത്തത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും സന്നദ്ധസംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നു. വന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് കിഴക്കന്‍ ഷിന്‍ജിയാങ് പ്രവിശ്യയില്‍ 2010ല്‍ പട്ടിയിറച്ചി
മേള നിരോധിക്കപ്പെട്ട ചരിത്രവും ഉണ്ട്.