75 മില്യണ്‍ വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

ലണ്ടന്‍| VISHNU N L| Last Modified ബുധന്‍, 10 ജൂണ്‍ 2015 (15:51 IST)
75 മില്യണ്‍ വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്നു എന്ന്‌ കണക്കാക്കപ്പെടുന്ന ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി. ആദിമനസറിന്റെ കാല്‍ നഖമാണ്‌ ലഭിച്ചത്‌. ഇതില്‍ നിന്നും രക്‌ത കോശങ്ങളും പ്രോട്ടീനും കണ്ടെത്തി.ജുറാസിക് സിനിമകളില്‍ കണ്ടതുപോലെയുള്ള ഭീമന്‍ ദിനോസറിന്റെ ഫോസിലാണിതെന്നാണ് സൂചന.

കണ്ടെത്തിയ ദിനോസറിന്റെ കാല്‍ നഖത്തില്‍ നിന്നുമുള്ള പഠനത്തില്‍ രക്‌തകോശങ്ങളും പ്രോട്ടീനുകളും ലണ്ടന്‍ റിസേര്‍ച്ച്‌ കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയതായി ബി ബി സി റിപ്പോര്‍ട്ട്‌ ചെയ്‌തു. പഠനത്തിനായി ലഭിച്ച ഫോസില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ നാച്ച്യുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിന്‌ സമീപത്ത്‌ നിന്നാണ്‌ ലഭിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :