അഡലെയ്ഡ്|
vishnu|
Last Modified ശനി, 14 ഫെബ്രുവരി 2015 (16:47 IST)
ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ലോകകപ്പിനായി പോയിരിക്കുന്ന തങ്ങളുടെ രാജ്യത്തിന്റെ ടീമിനെക്കുറിച്ച് ആശങ്കയിലാണ്. ഓപ്പണിംഗ് മാറ്റിയിരുന്നെങ്കില്‍, ബൌളിംഗില്‍ മറ്റൊരു താരമായിരുന്നെങ്കില്‍ എന്നൊക്കെ പലരും അടക്കം പറയുന്നുണ്ട്. എന്നല്‍ ആരാധകരുടെ ഇത്തരം വര്‍ത്തമാനങ്ങള്‍ക്കൊന്നു കാതുകൊടുക്കേണ്ട കാര്യ്മില്ലെന്നാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറയുന്നത്. ക്രിക്കറ്റ് ആരാധകര്‍ പറയുന്നത് എല്ലാം കേള്‍ക്കേണ്ട കാര്യമില്ല എന്നാണ് ധോണിയുടെ നിലപാട്.
ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ധോണി ഇത്തരത്തില്‍ പ്രതികരിച്ചത്. ശിഖര്‍ ധവാന്റെ മോശം ഫോമിനെക്കുറിച്ച് ചോദിച്ച പത്രക്കാരോടാണ് ധോണി ഈ മറുപടി പറഞ്ഞത്. ആരാധകര്‍ പറയുന്നത് എല്ലാം കേള്‍ക്കാന്‍ നിന്നാല്‍ ശരിയാവില്ല. അങ്ങനെ വന്നാല്‍ ധവാന് പകരം ചിലപ്പോള്‍ ഷമിയെ ഓപ്പണറാക്കേണ്ടി വരും, ഷമിക്ക് പകരം പന്തെറിയാന്‍ വേറൊരാള്‍ വേണ്ടിവരും. അതിനാല്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്.
അതേസമയം പാകിസ്താനെതിരായ ലോകകപ്പ് വിജയം 6 - 0 ആക്കുമോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. എന്നാല്‍ ഇത്തവണ അത് 5 - 0 എന്ന് പറയാം എന്നാണ് ധോണി പറഞ്ഞത്.
20 ലധികം വര്‍ഷങ്ങളുടെ കണക്കാണിത്. ഇത്രയും കാലം കൊണ്ട് കളി വളരെയധികം മാറി. കളിക്കാര്‍ എല്ലാവരും മാറി. ഇതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ കേള്‍ക്കാമെന്നേയുള്ളു. ചരിത്രം പറയുമ്പോള്‍ ഇക്കാര്യം പറയാന്‍ രസമാണ്. അതല്ലാതെ ഇക്കാര്യം കളിയില്‍ മറ്റ് വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല- ധോണി വ്യക്തമാക്കി.
ടീമംഗങ്ങളില്‍ ചിലര്‍ പരിക്കില്‍ നിന്നും മുക്തരല്ല എന്ന റിപ്പോര്‍ട്ടുകള്‍ ധോണി നിഷേധിച്ചു. ടീമിലെ 15 പേരും ഫിറ്റാണ്. അങ്ങനെയാണ് ടീം ഫിസിയോ തന്നോട് പറഞ്ഞത്. ആര്‍ക്കും പരിക്കുള്ളതായി അറിയില്ല. വൈകുന്നേരമാകുമ്പോഴേക്കും എന്ത് പറ്റും എന്ന് അറിയില്ല. തല്‍ക്കാലം ആര്‍ക്കും പരിക്കിന്റെ പ്രശ്‌നങ്ങളില്ല.