കപ്പിനൊപ്പം മധുരമുള്ള യുദ്ധം ജയിക്കാന്‍ ധോണിയും മിസ്‌ബയും

 ലോകകപ്പ് ക്രിക്കറ്റ് , ധോണി , 2015 ലോകകപ്പ് , ടീം ഇന്ത്യ
jibin| Last Updated: ശനി, 14 ഫെബ്രുവരി 2015 (15:03 IST)
ഒരു തരത്തില്‍ പറഞ്ഞാന്‍ ലോകകപ്പ് നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിലും വലുതാണ് പാകിസ്ഥാനെ പരാജയപ്പെടുത്തുബോള്‍ ലഭിക്കുന്ന ആവേശം. ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്ന പാകിസ്ഥാന്‍ 2015 ലോകകപ്പില്‍ അത് ആവര്‍ത്തിക്കുമോം എന്നാണ് ലോകം ഉറ്റു നോക്കുന്നത്. ഞായറാഴ്‌ചയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമുള്ള മത്സരം അരങ്ങേറുന്നത്. വെറും ഇരുപത് മിനിറ്റ് കൊണ്ടാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റ് വിറ്റ് തിര്‍ന്നത്.

ജയത്തില്‍ കുറഞ്ഞതൊന്നും ഞായറാഴ്‌ച ഇന്ത്യ ആഗ്രഹിക്കുന്നില്ല. യുദ്ധസമാനമായ മത്സരത്തില്‍ ആദ്യ ജയം നേടിയാല്‍ ലഭിക്കുന്ന വീര്യം അവസാനംവരെ എത്തിക്കുമെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വ്യക്തമായി അറിയാം. പേസ് ബൌളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ പാക് പേസര്‍മാരെ നേരിടുക എന്നതാണ് ഇന്ത്യക്ക് തലവേദന. ഈ സാഹചര്യത്തില്‍ തീവൃ പരിശീലനത്തിലാണ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ലോകകപ്പിലെ താരമാകുമെന്ന് ഏവരും കരുതുന്ന വിരാട് കോ‌ഹ്‌ലിയും നെ‌റ്റ്‌സില്‍ പേസ് ബൌളിംഗിനെ നേരിടുന്നതില്‍ പരിശീലനം നേടുകയാണ്.

ഉയരമുള്ള സ്‌റ്റൂളുകളില്‍ കയറി നിന്നാണ് ബൌളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് പന്ത് എറിഞ്ഞ് നല്‍കുന്നത്. ഇതുവഴി പന്തിന്റെ ബൌണ്‍സും ടേണും മനസിലാക്കാന്‍ സാധിക്കുമെന്നതുമാണ്. കൂടാതെ ഉയരമുള്ള പാക് ബൌളര്‍മാരെ സര്‍ദ്ദമായി നേരിടുക എന്ന ലക്ഷ്യവും ഇതിലൂടെ ഉണ്ട്. മറുവശത്ത് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :