ഡല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (19:26 IST)
ഡല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഭയപ്പെടാന്‍ വകയില്ലെന്നും കേസുകള്‍ വളരെ കുറവാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഇത് ബ്രിട്ടനിലാണോ ഉണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡല്‍റ്റ വകഭേദത്തിന്റെയും ഒമിക്രോണിന്റെയും സ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഡെല്‍റ്റാക്രോണ്‍. പുതിയ വൈറസ് വാക്‌സിന്റെ പ്രതിരോധത്തെ എങ്ങനെയാണ് നേരിടുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ നോക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :