സഹപ്രവര്‍ത്തകരോടുള്ള പ്രതികാരത്തിന് 25 കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി; അധ്യാപികയ്ക്ക് വധശിക്ഷ

ശ്രീനു എസ്| Last Updated: ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (11:33 IST)
സഹപ്രവര്‍ത്തകരോടുള്ള പ്രതികാരത്തിന് 25 കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ കേസില്‍ അധ്യാപികയ്ക്ക് വധശിക്ഷ വിധിച്ചു. മധ്യ ചൈനയിലെ കോടതിയാണ് ഇത്തരമൊരു സംഭവത്തിന് വിധി പറഞ്ഞത്. വിഷം കഴിച്ച കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. അധ്യാപികയുടം കൊലയാളിയുമായ വാങ് യുന്റെക്കാണ് ശിക്ഷ ലഭിച്ചത്.

2017 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അധ്യാപികയുടെ കുട്ടികള്‍ക്കാണ് വാങ് യുനു ഭക്ഷണത്തില്‍ നൈട്രേറ്റ് കലര്‍ത്തി നല്‍കിയത്. ഇതിനുമുന്‍പ് ഇവര്‍ക്കെതിരെ ഭര്‍ത്താവിന് വിഷം നല്‍കിയെന്ന കേസും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :