അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ഡിസംബര്‍ 2021 (23:13 IST)
ഫിലിപ്പീൻസിലുണ്ടായ കനത്ത ചുഴലിക്കാറ്റിൽ 375 പേർ മരണപ്പെട്ടു. 56 പേരെ കാണാനില്ല. 500 പേർക്ക് പരുക്ക് പറ്റി. നിരവധി വീടുകൾ തകർന്നു. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതിബന്ധം നഷ്ടപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടമായി.
ഈ വർഷം രാജ്യത്ത് വീശിയടിച്ച 15 ചുഴലിക്കാറ്റുകളിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഇത്.വൈദ്യുതിബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ടതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും ഇനിയും എത്തിപ്പെടാനായിട്ടില്ല. അതിനാൽ തന്നെ മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്കാക്കുന്നത്.