ഫോണ്‍ ചോര്‍ത്തല്‍ വിവാദം‍: ഡേവിഡ് കാമറോണ്‍ മാപ്പുപറഞ്ഞു

ലണ്ടന്‍| Last Modified വ്യാഴം, 26 ജൂണ്‍ 2014 (10:23 IST)
വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാ‍മറോണ്‍ പാര്‍ലമെന്റില്‍ മാപ്പുപറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതി ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കാമറോണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ്
കുറ്റക്കാരനാണെന്ന്
വിധിച്ചിരുന്നു.

ആന്റി കോള്‍സണെ മാധ്യമ ഉപദേഷ്ടാവായി നിയമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നിയമനം തെറ്റായിപ്പോയെന്നും കാമറോണ്‍ സഭയില്‍ ഏറ്റുപറഞ്ഞു.

എന്നാല്‍, കോള്‍സണെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ കാമറോണ്‍ അവഗണിക്കുകയായിരുന്നെന്നും പ്രധാനമന്ത്രിയുടെ സന്തത സഹചാരിയായിരുന്നയാള്‍ കുറ്റവാളിയാണെന്നത് രാജ്യത്തിനുതന്നെ അപമാനമാണെന്നും പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാക്കള്‍ കുറ്റപ്പെടുത്തി.

2007-ലാണ് കോള്‍സണ്‍ ആരോപണത്തെത്തുടര്‍ന്ന് റൂപര്‍ട്ട് മര്‍ഡോക്കിന്റെ പത്രത്തില്‍നിന്ന് എഡിറ്റര്‍ സ്ഥാനം രാജിവെച്ചത്. പിന്നീട് 2007 മുതല്‍ 2011 വരെ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :