കൊറോണ: അമേരിക്കയിൽ മരണം ആറായി, 20 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Updated: ചൊവ്വ, 3 മാര്‍ച്ച് 2020 (08:35 IST)
അമേരിക്കയിൽ കോവിഡ്19(കൊറോണ) ബാധിച്ചുള്ള മരണസംഘ്യ ആറായി ഉയർന്നു. വാഷിംഗ്‌ടണിലാണ് ആറ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.കാലിഫോർണിയയിൽ മാത്രം 20 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കക്ക് പുറമെ യൂറോപ്പിലും ബാധ പടരുകയാണ് ഇംഗ്ലണ്ടിൽ ഇതുവരെ 39 പേർക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്.ഇറ്റലിയിൽ കൊറോണ ബാധിച്ചിട്ടുള്ള മരണസംഘ്യ 56 ആയി ഉയരുകയും ചെയ്‌തു. ഇംഗ്ലണ്ട്,ഫ്രാൻസ്,ഇറ്റലി എന്നീ രാജ്യങ്ങളിൽ കൊറോണ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് തീവ്രമാക്കി.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സൂപ്പർമാൻ സിനിമയുടെ ന്യൂയോർക്കിലെ ആദ്യ പ്രദർശനം റദ്ദാക്കി. നിലവിൽ ഇന്ത്യയുൾപ്പടെ അറുപതിലേറെ രാജ്യങ്ങളിലായി 90294 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഘ്യ 3,000 പിന്നിട്ടു. ചൈനയിൽ കൊറോണ ബാധയുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇറാനുൾപ്പടെയുള്ള ഗൾഫ് മേഖലയിലും ഇറ്റലി,ഫ്രാൻസ് എന്നിവയുൾപ്പെടുന്ന യൂറോപ്യൻ മേഖലയിലും രോഗം ബാധിച്ചത് കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യമാണ് ലോകം നേരിടുന്നതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :