രാജ്യത്ത് ഒറ്റ ദിവസം പതിനയ്യായിരത്തിലധികം കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജൂണ്‍ 2020 (10:10 IST)
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15143 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും കേസുകൾ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എൺനം 13254 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ എണ്ണം 410461 ആയി.

നിലവിൽ 1,69,451 പേരാണ് രാജ്യത്ത് കൊവിദ് ബാധിച്ച് ചികിത്സയിലുള്ളത്.227756 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണവും വർധിക്കുന്നു എന്നത് ആശ്വാസം നൽകുന്നുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിദ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇവിടെ 1,28,205 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 5984 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഡൽഹിയിൽ 56,746 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 2112 മരണമാണ് റിപ്പോർട്ട് ചെയ്‌തത്.ഗുജറാത്തില്‍ 26680 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1638 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 56845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 704 മരണമാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :