1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid in sea water

കടല്‍ വെള്ളത്തിലും കൊവിഡിന്റെ സാനിദ്ധ്യം!

Covid
കോവിഡ് വൈറസിന്റെ സാന്നിധ്യം കടല്‍വെള്ളത്തിലും കണ്ടെത്തി. അമേരിക്കയിലെ മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് ബീച്ചുകളിലെ വെള്ളത്തിലും നോവല്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കടല്‍വെള്ളത്തില്‍ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്.
 
ബ്രൈറ്റണ്‍ ബീച്ച്, 42 അവന്യൂ ഈസ്റ്റ് ബീച്ച്, ഫ്രാങ്ക്ളിന്‍ പാര്‍ക്ക് ബീച്ച്, വീഫ് എറിക്സണ്‍ പാര്‍ക് ബീച്ച് എന്നിവയില്‍ നിന്നുള്ള സാംപിളുകളിലാണ് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.  
അടുത്ത ലേഖനം
ഹത്രാസിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് യുപി പോലീസ്