യുഎസിൽ മലയാളി നഴ്സ് കുത്തേറ്റ് മരിച്ചു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 29 ജൂലൈ 2020 (08:24 IST)
യുഎസിലെ മയാമിയിൽ മലയാളി നഴ്സ് ക്രൂരമായി കൊല്ലപ്പെട്ടു. മെറിൻ ജോയി എന്ന 28 കാരിയാണ് കുത്തേറ്റ് മരിച്ചത്. മെറിന്റെ ഭർത്താവ് നെവിന് എന്ന് വെളിപ്പേരുള്ള ഫിലിപ് മാത്യുവാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ അറസ്റ്റിലായതാണ് സൂചന. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. കുറച്ചുകാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു ക്രുര സംഭവം. ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിലേയ്ക്ക് വരുന്നതിനിടെ ഫിലിപ് മാത്യു മെറിനെ കുത്തുകയായിരുന്നു. 17 തവണയാണ് കുത്തേറ്റത്. നിലത്തുനിവീണ മെറിന്റെ ശരീരത്തിലൂടെ വാഹനമോടിച്ചുകയറ്റിയതായും പറയുന്നു. അധികം വൈകതെ തന്നെ ഇയാൾ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഡിസംബറിൽ ഇരുവരും കുഞ്ഞുമൊത്ത് നാട്ടിലെത്തിയിരുന്നു

ഇവിടെ വച്ച് ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ഫിലിപ് നേരത്തെ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം നിർത്തിയാണ് പിന്നീട് മെറിൻ മടങ്ങിയത്. ഡെട്രോയിറ്റിൽ ജോലി ചെയ്തിരുന്ന ഫിലിപ് കഴിഞ്ഞ ദിവസം മയാമിയിൽ എത്തി മുറിയെടുത്തിരുന്നു. കൃത്യം നടത്തി തിരികെ ഹോട്ടലിലെത്തിയതോടെ ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :