അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 24 മാര്‍ച്ച് 2020 (12:21 IST)
കൊവിഡ് 19 വൈറസ് ബാധയേറ്റ് ലോകമെങ്ങും മരിച്ചവരുടെ എണ്ണം 16,500 കടന്നു. ഇതുവരെ
37,8000ലധികം കേസുകളാണ് ലോകമെങ്ങുമായി സ്ഥീരീകരിച്ചത് 1800 ലധികം ആളുകൾ 24 മണിക്കൂറിനിടെ മരണപ്പെട്ടു. 41,000 കേസുകളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. ചൈനക്കും ഇറ്റലിക്കും പുറമേ സ്പൈനിലും 2,000 മരണങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലേയും അമേരിക്കയിലും സ്ഥിതിഗതികൾ കൂടുതൽ മോശമായി തുടരുകയാണ്. അമേരിക്കയിൽ ഇന്നലെ മാത്രം 10,000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ഇറ്റലിക്ക് പുറമെ സ്പൈനിലും കൊവിഡ് നാശം വിതക്കുകയാണ്. ഇന്നലെ മാത്രം 539 പേരാണ് സ്പൈനിൽ മരിച്ചത് ഇറ്റലിയിൽ 601 പേർ.ഇതോടെ സപിനിൽ മരിച്ചവരുടെ എണ്ണം 2,300 കടന്നു. യുകെയിൽ ഇന്നലെ 960 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 50 മരണങ്ങളും.
അതേസമയം ചൈനയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇതുവരെ 81,000ലധികം കേസുകളിലായി 3270 മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്‌തത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1800 ൽ താഴെയായി. തുടർച്ചയായ അഞ്ചം ദിവസവും വുഹാൻ-ഹുബൈ പ്രവിശ്യകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.