കേരളത്തില്‍ ലോക്‍ഡൌണ്‍, 28 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

കേരളം, കൊവിഡ് 19, കോവിഡ് 19, കൊറോണ വൈറസ്, പിണറായി വിജയന്‍, ലോക്‍ഡൌണ്‍, Kerala, Covid 19, Coronavirus, Pinarayi Vijayan, Lock Down
തിരുവനന്തപുരം| സുബിന്‍ ജോഷി| Last Updated: തിങ്കള്‍, 23 മാര്‍ച്ച് 2020 (18:42 IST)
കേരളത്തില്‍ 28 പേര്‍ക്കുകൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനം അത്യസാധാരണമായ സ്ഥിതിയെ നേരിടുകയാണ്. കേരളം പൂര്‍ണമായി ലോക്‍ഡൌണ്‍ ആവുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്‍ഡൌണ്‍ കേരളത്തില്‍ നിലവില്‍ വരും. സംസ്ഥാന അതിര്‍ത്തി അടച്ചിടും. പൊതുഗതാഗതം നിലയ്ക്കും. റസ്റ്റോറന്‍റുകള്‍ അടയ്ക്കും. അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. പെട്രോള്‍ പമ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും.

കാസര്‍കോഡ് - 19, കണ്ണൂര്‍ - 5, എറണാകുളം - 2, പത്തനംതിട്ട - 1, തൃശൂര്‍ - 1 എന്നിങ്ങനെയാണ് ഇന്ന് കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :