ഉറങ്ങുന്നതിനിടെ യുവതിയെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; 7.15 കോടി യുവാവ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

നോര്‍വെ സ്വദേശിയായ ആണ്‍സുഹൃത്താണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

റെയ്‌നാ തോമസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (13:58 IST)
പെണ്‍സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ്
7.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച്‌ അയര്‍ലന്‍ഡ് കോടതി. ഡബ്ലിന്‍ സ്വദേശിയായ യുവതിക്കാണ് ഇത്രയുംതുക നഷ്ടപരിഹാരം നല്‍കാന്‍ കോടതിയുടെ ഉത്തരവ്. നോര്‍വെ സ്വദേശിയായ ആണ്‍സുഹൃത്താണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.

നിരന്തരമായ ലൈംഗിക പീഡനത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നെന്നും മാനസികപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. പീഡനത്തിന് ശേഷം എവിടെപ്പോയാലും താന്‍ സുരക്ഷിതയല്ലെന്ന ചിന്തയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞിരുന്നു. നേരത്തെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും കോടതിയെ അറിയിച്ചു. വിചാരണയില്‍ ഹാജരായ മനശാസ്ത്ര വിദഗ്ധനും യുവതിയുടെ മാനസികനിലയെക്കുറിച്ച്‌ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം വിശദമായി കേട്ടശേഷമാണ് നഷ്ടപരിഹാരം വിധിച്ചത്.

സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന നോര്‍വെ സ്വദേശിക്ക് നേരത്തെ ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇത് പിന്നീട് 15 മാസമായി കുറച്ചു. പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. താന്‍ ഉറങ്ങുന്നതിനിടെ പലപ്പോഴും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും അതിക്രമം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. മോശമായരീതിയില്‍ യുവതിയെ ഉപദ്രവിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പ്രതിയും കോടതിയില്‍ സമ്മതിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :