അഭിറാം മനോഹർ|
Last Modified വെള്ളി, 6 മാര്‍ച്ച് 2020 (12:12 IST)
കൊറോണ സംശയിക്കപ്പെട്ട് ഒഡീഷയിലെ കട്ടക്കിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന
ഐറിഷ് പൗരൻ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ നിന്നും മുങ്ങി.ഭുവനശ്വേറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പനി അടക്കമുള്ള കൊറോണ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ഇയാളെ എസ്.സി.ബി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
എന്നാൽ ആശുപത്രിയിൽ നിരീക്ഷണം തുടരുന്നതിനിടെ ഇയാൾ അധികൃതരെ അറിയിക്കതെ പുറത്തുകടക്കുകയായിരുന്നു. ഇയാളെ കണ്ടുപിടിക്കാനുള്ള തിരച്ചിൽ ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മംഗളാബാഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.