കോപ്പിയടിച്ചാല്‍ പണി പാളും... ഇവിടെയല്ല അങ്ങ് ചൈനയില്‍

ബീജിങ്‌| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (11:52 IST)
കോപ്പിയടി ഒരു കലാരൂപം പോലെയാണ് നമ്മുടെ രാജ്യത്ത്. പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നതും അതിന് അവരെ ബന്ധുക്കള്‍ സഹായിക്കാന്‍ വലിയ കെട്ടിടങ്ങളില്‍ തുങ്ങിക്കിടക്കുന്നതും ലോക മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായതാണ്. എന്നാല്‍
നമ്മുടെ നാട്ടില്‍ കോപ്പിയടിച്ച്‌ പിടിച്ചാല്‍ മൂന്ന്‌ വര്‍ഷത്തേയ്‌ക്ക് ഡീബാര്‍ ചെയ്യുകയാണെങ്കില്‍ ചൈനയില്‍ കോപ്പിയടി പിടിച്ചാല്‍ ഏഴ് വര്‍ഷം ജയില്‍ കിടന്ന് ഉണ്ട തിന്നാം...!

കോപ്പിയടി ഏഴ്‌ വര്‍ഷം വരെ തടവ്‌ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമായി നിയമം ഭേദഗതി ചെയ്തിരിക്കുകയാണ് ചൈന. വരുന്ന നവംബര്‍ മുതല്‍ പുതിയ നിയമം ചൈനയില്‍ നിലവില്‍ വരും. കോപ്പിയടിക്ക്‌ സഹായിക്കുന്ന രക്ഷിതാക്കള്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. തടവ്‌ ശിക്ഷയ്‌ക്കു പുറമെ പിടിയിലാകുന്നവര്‍ പിഴയും അടയ്‌ക്കേണ്ടി വരും.

ചൈനയിലെ പ്രധാന പരീക്ഷകളില്‍ എല്ലാം തന്നെ കോപ്പിയടി നടക്കുന്നുണ്ടെന്നാണ്‌ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ്‌ കര്‍ശന നിയമപരിഷ്‌കാരം കൊണ്ടുവരുന്നത്‌. പ്രധാന പരീക്ഷകള്‍ക്ക്‌ കോപ്പിയടിക്കുന്നത്‌ വഞ്ചനാ കുറ്റമായി കണ്ട്‌ ശിക്ഷിക്കാനാണ്‌ പുതിയ നിയമം പറയുന്നത്‌. ചൈനയുടെ ഔദ്യോഗിക റേഡിയോ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :