തണുപ്പ് സഹിക്കാന്‍ വയ്യ, അമേരിക്കയില്‍ സ്ഥിതി ദുഷ്‌കരം; മരണസംഖ്യ 60 ആയി

അമേരിക്കയുടെ കിഴക്കന്‍ മേഖലകളിലാണ് ശീതക്കാറ്റ് രൂക്ഷമായിരിക്കുന്നത്

രേണുക വേണു| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (08:07 IST)

ശൈത്യക്കാറ്റില്‍ വലഞ്ഞ് അമേരിക്ക. തണുപ്പ് സഹിക്കാന്‍ കഴിയാതെ ജനം പ്രയാസപ്പെടുകയാണ്. ശൈത്യക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 60 ആയി. താപനില -45 വരെ താഴ്ന്നു. തണുത്ത് വിറങ്ങലിച്ച രീതിയില്‍ കാറിനുള്ളില്‍ നിന്നാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്.

അമേരിക്കയുടെ കിഴക്കന്‍ മേഖലകളിലാണ് ശീതക്കാറ്റ് രൂക്ഷമായിരിക്കുന്നത്. ഹിമപാതത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ബഫല്ലോ നഗരം തികച്ചും ഒറ്റപ്പെട്ട സ്ഥിതിയിലായി. ശീതക്കാറ്റിനെ തുടര്‍ന്ന് എട്ടടി ഉയരത്തിലാണ് നഗരത്തില്‍ മഞ്ഞുവീഴ്ചയുണ്ടായത്. ശീതക്കാറ്റിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടു.

ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയണമെന്ന കര്‍ശന നിര്‍ദേശമാണ് പ്രാദേശിക അധികൃതര്‍ നല്‍കികൊണ്ടിരിക്കുന്നത്. വീടുകളിലും വാഹനങ്ങളിലും മഞ്ഞുമൂടിയ അവസ്ഥയിലാണ്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :