1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America Winter News

അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 38; രണ്ടരലക്ഷം വീടുകളില്‍ വൈദ്യുതിയില്ല

America Winter News
അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. കൂടാതെ രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. അമേരിക്കയില്‍ 34 പേരും കാനഡയില്‍ നാലുപേരും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കൊളറാഡോ, മിസൂറി, ടെനസി, വിസ്‌കോണ്‍സിന്‍, ഒഹായോ സംസ്ഥാനങ്ങളിലാണ് മറ്റു മരണങ്ങള്‍.
 
ഞായറാഴ്ച രാവിലെ വരെ 43 ഇഞ്ച് മഞ്ഞാണ് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫല്ലോയില്‍ പതിച്ചത്. റെയില്‍, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറില്‍ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്. 
അടുത്ത ലേഖനം
തൃശൂര്‍ എറവില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു