റസ്റ്റോറന്റിലെ സൂപ്പില്‍ കൗമാരക്കാര്‍ മദ്യപിച്ച് മൂത്രമൊഴിച്ചു; മാതാപിതാക്കള്‍ക്ക് 2.7 കോടി രൂപ പിഴയിട്ട് ചൈനീസ് കോടതി

ഷാങ്ഹായിലെ റസ്റ്റോറന്റിലാണ് സംഭവം.

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (12:43 IST)
റസ്റ്റോറന്റിലെ സൂപ്പില്‍ കൗമാരക്കാര്‍ മദ്യപിച്ച് മൂത്രമൊഴിച്ചതിന് മാതാപിതാക്കള്‍ക്ക് 2.7 കോടി രൂപ പിഴയിട്ട് ചൈനീസ് കോടതി. ഷാങ്ഹായിലെ റസ്റ്റോറന്റിലാണ് സംഭവം. കുറ്റം ചെയ്ത കൗമാരക്കാരുടെ മാതാപിതാക്കളാണ് പിഴ തുക അടക്കേണ്ടത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫെബ്രുവരി 24നാണ് സംഭവം നടന്നത്. ഷാങ്ഹായിലെ ഹൈദരാവോ റസ്റ്റോറന്റിലാണ് സൂപ്പില്‍ രണ്ടുപേര്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്.


നാലു ദിവസങ്ങള്‍ക്കുശേഷമാണ് തങ്ങള്‍ക്ക് കാര്യം അറിയാനായതെന്നാണ് റസ്റ്റോറന്റ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 8 വരെ ഇവിടെനിന്ന് ഭക്ഷണം കഴിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും പണം തിരികെ നല്‍കുകയും അതിനൊപ്പം അവര്‍ ബില്‍ ചെയ്ത തുകയുടെ പത്തിരട്ടി പണം നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യുമെന്ന് റസ്റ്റോറന്റ് അറിയിച്ചു. ഇത്തരത്തില്‍ 4000 അധികം ഉപഭോക്താക്കള്‍ക്ക് ഹൈദിലാവോ റസ്റ്റോറന്റ് നഷ്ടപരിഹാരം നല്‍കേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :