1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. വിദേശവാര്‍ത്ത
  6. china, terrorist, Arrest, attack

ചൈനയില്‍ തീവ്രവാദ സംഘം അറസ്റ്റില്‍

ചൈന
ചൈനയിലെ ഴിങ്ജിയാങ് മേഖലയിലുണ്ടായ അക്രമപരമ്പരകളുമായി ബന്ധപ്പെട്ട് തീവ്രവാദി സംഘത്തെ അറസ്റ്റു ചെയ്തു. അഞ്ചു അക്രമികളെ പിടികൂടിയതായും ഇവരില്‍ നിന്ന് 1.8 ടണ്‍ സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി ചൈനീസ് സര്‍ക്കാര്‍ മാധ്യമം വ്യക്തമാക്കി.
 
തെക്കു പടിഞ്ഞാറന്‍ ഴിങ്ജിയാങിലെ ഹാട്ടണില്‍ സ്‌ഫോടനത്തിന് പദ്ധതിയിടവേയാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം ഴിങ്ജിയാങിലെ ഉറുംഖ്വി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും തൊണ്ണൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.