ബെയ്ജിങ്|
VISHNU.NL|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (08:57 IST)
ചൈനയേ യൂറേഷ്യയുമായി ബന്ധിപ്പിച്ചിരുന്ന പുരാതന സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി ചൈനീസ് ഗവണമെന്റ് മുന്നൊട്ട്. പാക്കിസ്ഥാന്‍, മംഗോളിയ, ഉസ്ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. സില്‍ക്ക് റൂട്ടിനായി
ചൈന പ്രാധമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
പുരാതന കാലത്ത് ചൈനീസ് വാണിജ്യമേഖലയുടെ നട്ടെല്ലായിരുന്നു സില്‍ക്ക് റൂട്ട്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മറ്റുരാജ്യങ്ങളിലേക്കും തിരിച്ചും കൊണ്ടുവരാനുള്ള പ്രധാന പാതയായിരുന്നു ഇത്. കാലക്രമേണെ മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ വികസിച്ചതോടെ ഇത് വിസ്മൃതിയിലേക്ക് മറഞ്ഞു.
യൂറേഷ്യന്‍ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കാനുള്ള റയില്‍വേ പാത നിര്‍മിക്കുക പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സ്വപ്നപദ്ധതിയാണ്. കൂടാതെ പാക്കിസ്ഥാന്‍, മംഗോളിയ, കിര്‍ഗിസ്ഥാന്‍, നേപ്പാള്‍
എന്നീ രാജ്യങ്ങളുമായി വ്യാപാരബന്ധം വര്‍ധിപ്പിക്കാനും ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ഇന്ത്യയെയും ചൈനയെയും
ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിക്കും ചൈനയ്ക്കു താല്‍പര്യമുണ്ട്.
എന്നാല്‍ ഈ നീക്കങ്ങളെ ഇന്ത്യ സസൂഷ്മം നിരീക്ഷിച്ചുവരികയാണ്. പാക്ക് അധിനിവേശ കശ്മീരിലൂടെ പാക്കിസ്ഥാനിലേക്കു റെയില്‍, റോഡ് ബന്ധം
നിര്‍മിക്കാനുള്ള പദ്ധതി ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ ചൈനയുടെ ഈ നീക്കം മേഖലയില്‍ കരുത്തരാകുക എന്നതാണെങ്കില്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഇത് ഒട്ടൂം ശോഭനീയമവുകയില്ല.
എന്നാല്‍ ചൈനയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന സാമ്പത്തിക മേഖലയുടെ സമഗ്രപുരോഗതിക്കു തടസ്സമാകുന്നത്
റയില്‍ പാതകളുടെയും റോഡുകളുടെയും വ്യാപാരപാതകളുടെയും അഭാവമാണെന്നാണ് ചൈന ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.