അഭിറാം മനോഹർ|
Last Modified ബുധന്‍, 3 നവംബര്‍ 2021 (14:52 IST)
ആണവായുധങ്ങൾ തൊടുക്കാൻ ശേഷിയുള്ള
സൈലോസ് മിസൈൽ സംവിധാനം സജ്ജമാക്കുന്നതിൽ
ചൈന അതിവേഗപുരോഗതി കൈവരിക്കുന്നതായി റിപ്പോർട്ട്.
ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ്(എഫ്.എ.എസ്.) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകള്‍ സംഭരിക്കാനും തൊടുക്കാനുമായി കുത്തനെ കുഴലിന്റെ ആകൃതിയിൽ നിർമിക്കുന്ന മിസൈൽ ലോഞ്ചിങ് സംവിധാനമാണ് സൈലോകൾ. മുൻപെങ്ങുമില്ലാത്ത ആണവായുദ്ധ സജ്ജീകരണമാണ് ചൈന നടത്തുന്നതെന്ന് റിപ്പോർട്ടിലുണ്ട്.
ഷിന്‍ജിയാങ് പ്രവിശ്യയുടെ കിഴക്കന്‍ഭാഗത്തുള്ള ഹാമിയില്‍ ചൈന സൈലോകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഹാമിയെ കൂടാതെ യുമെനിലും ഓര്‍ഡോസിലും സൈലോ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. യുമെനില്‍ 120 സൈലോകള്‍ നിര്‍മിക്കുന്നെന്നാണ് വിവരം.