അമേരിക്കയിലെ ജീവനക്കാരോട് അഡോബിന്റെ മുന്നറിയിപ്പ്: ഡിസംബര്‍ എട്ടിനുമുന്‍പ് വാക്‌സിന്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവരും
ഡിസംബര്‍ എട്ടിനുമുന്‍പ് കമ്പനിയിലുള്ള എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അഡോബ്. അല്ലാത്ത പക്ഷം ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടിവരുമെന്നും കമ്പനി പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം കമ്പനികള്‍ ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയാണ്.
അതേസമയം ഫോട്ടോഷോപ്പ് നിര്‍മാതാക്കളായ അഡോബ് തങ്ങളുടെ അമേരിക്കയിലെ 94ശതമാനം ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചതായി അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഉടന്‍തന്നെ വാക്‌സിന്‍ സ്വീകരിക്കും. ആരോഗ്യപരവും മതപരവുമായ കാര്യങ്ങളിലാണ് ഇത് നീണ്ടുപോകുന്നതെന്നും അറിയിച്ചു.