ന്യൂഡല്‍ഹി|
VISHNU N L|
Last Updated:
ചൊവ്വ, 5 മെയ് 2015 (17:08 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ത്രിരാഷ്ട്ര പര്യടനം മെയ് 14 ന് ആരംഭിക്കും. ചൈന, മംഗോളിയ, കൊറിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. മെയ്14 മുതല്‍ 19 വരെയാണ് മോഡിയുടെ വിദേശപര്യടനമുണ്ടാവുകയെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 14 ന് ചൈനയിലത്തെുന്ന മോദി ഷിയാന്‍, ബീജിങ്, ഷാങ്ഹായ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ചൈനയിലെ നേതാക്കളുമായി കുടിക്കാഴ്ചകളും ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇതിനായി 16 വരെ മോദി ചൈനയില്‍ തങ്ങുമെന്നാണ് റിപ്പോര്‍ട്ട്.ഷാങ്ഹായിയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
മെയ് 17 ന് പ്രധാനമന്ത്രി മംഗോളിയയിലെത്തും . ഇതാദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി
മംഗോളിയ സന്ദർശിക്കുന്നത് . തുടർന്ന് കൊറിയയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് പാർക്ക് ജിയുൻ ഹെയുമായി കൂടിക്കാഴ്ച നടത്തും. സിയോളിൽ വച്ച് കൊറിയയിലെ വ്യവസായ പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തും. മെയ് 19
ന് സന്ദർശനം അവസാനിപ്പിച്ച് അദ്ദേഹം തിരിച്ചെത്തും