സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 23 നവംബര്‍ 2022 (08:57 IST)
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചൈനയിലെ ബീജിങില്‍ പാര്‍ക്കുകളും മാളുകളും അടയ്ക്കുന്നു. പല സിറ്റികളിലും വന്‍ തോതില്‍ കൊവിഡ് പരിശോധനകള്‍ നടക്കുകയാണ്. ചൈനയില്‍ പുതിയതായി സ്ഥിരീകരിച്ചത് 28127 കേസുകളാണ്. ഇത് ഏപ്രിലിലുണ്ടായ കൊവിഡ് വര്‍ധനവിനൊപ്പം അടുത്തെത്തിയിരിക്കുകയാണ്. കൂടാതെ രോഗം മൂലം പുതിയതായി രണ്ടുമരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.