ഛോട്ടയെ ഇന്ത്യയിലെത്തിക്കും; കേസുകളുടെ വിവരങ്ങൾ തയ്യാറാക്കി വയ്ക്കാൻ സിബിഐ നിര്‍ദേശം

ഛോട്ടാ രാജന്‍ അറസ്‌റ്റില്‍ , സിബിഐ , അധോലോകം , സിബിഐ
മുംബൈ| jibin| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (09:37 IST)
പിടിയിലായ അധോലോകനായകന്‍ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികള്‍ക്കായി യുടെ പുതിയ അന്വേഷണസംഘം ഉടന്‍ ഇന്തൊനീഷ്യയിലേക്ക് തിരിക്കും. ഇന്ത്യയുമായി സഹകരിക്കാന്‍ മടിയില്ലെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിൽ നടപടികള്‍ വേഗത്തിലാക്കി രാജനെ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്തൊനീഷ്യയില്‍ നിന്ന് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ച് നിയമനടപടികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി ഇയാളെക്കുറിച്ചുള്ള കേസുകളുടെ വിവരങ്ങൾ തയ്യാറാക്കി വയ്ക്കാൻ സിബിഐ മുംബൈ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ സ്‌ഫോടനക്കെസിലെ പങ്ക് ഉള്‍പ്പെടെ 68 കേസുകളാണ് മുംബൈയില്‍മാത്രം ഛോട്ടാ രാജനെതിരെ നിലവിലുള്ളത്. ഇതില്‍ 20തോളം കൊലപാതകക്കേസുകളും തട്ടിക്കൊണ്ടു പോകല്‍ കേസും ഉള്‍പ്പെടുന്നുണ്ട്. മക്കോക, പോട്ട, ആയുധനിയമം തുടങ്ങി ശക്തമായ നിയമങ്ങള്‍ചുമത്തിയ കേസുകളാണ് ഇവയിലധികവും.

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചാല്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള എല്ലാ രേഖകളും പക്കലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഛോട്ടാ രാജനെ ഇന്ത്യയിലെത്തിലെത്തിക്കാനായുള്ള സുരക്ഷാ നടപടികള്‍ പൊലീസ് വേഗത്തിലാക്കിയിരിക്കുകയാണ്. അധോലോകനായകന്‍
ദാവുദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ഭീഷണിയുള്ളതിനാല്‍ രാജനെ ഇന്ത്യയിലെത്തിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാപദ്ധതികളെക്കുറിച്ച് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :