ന്യൂയോർക്ക് :|
vishnu|
Last Modified തിങ്കള്‍, 4 മെയ് 2015 (16:07 IST)
അമേരിക്കയിലെ ഡളളാസിൽ പ്രവാചകൻ മുഹമ്മദ്
നബിയുടെ കാർട്ടൂൺ പ്രദർശനത്തിനിടെ ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ്
വെടിവെച്ചു കൊന്നു.
ഞായറാഴ്ച രാത്രി അമേരിക്കൻ ഫ്രീഡം ഡിഫൻസ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തിൽ ടെക്സാസ് പട്ടണത്തിലെ ഗാർലാന്റിൽ നടന്ന മുഹമ്മദ് ആർട്ട് എക്സ്ഹിബിറ്റ് ആന്റ് കാർട്ടൂൺ കോണ്ടസ്റ്റ്'' മത്സരത്തിനിടെയാണ് സംഭവം.
ഗർലാൻഡിലെ പ്രദർശനം നടക്കുന്ന ഹാളിലേക്ക്
തോക്കുമായി ഇരച്ചുകയറിയ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ്
നടത്തിയ പ്രത്യാക്രമണത്തിലാണ്
ഇരുവരേയും വധിച്ചത്.
പ്രദർശനം കാണാൻ എത്തിയ 200 ഓളം പേരെ സമയബന്ധിതമായ ഇടപെടലിലൂടെ ഡളളാസ്
പൊലീസ്
വേദിയിൽ നിന്നു ഒഴിപ്പിച്ചു. പ്രവാചകനായ മുഹമ്മദിന്റെ കാരിക്കേച്ചറുകൾ വരയ്ക്കുന്ന മത്സരമായിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. മികച്ച കാർട്ടൂൺ വരയ്ക്കുന്ന വ്യക്തിക്ക് 636400 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. മത്സരത്തിനിടെ കാറിലെത്തിയ രണ്ട് പേർ പാർക്കിംഗ് സ്ഥലത്തെത്തി വെടിയുതിർക്കുകയായിരുന്നെന്ന് ഗാർലാന്റ് മേയർ ഡൗഗ്ലസ് അത്താസ് പറഞ്ഞു.
കാലിൽ വെടിയേറ്റ ഒരു സുരക്ഷാ ഗാർഡിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിനെ തുടർന്ന് സ്ഥലത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ബോംബ്സ്ക്വാഡെത്തി പ്രദേശത്ത് സ്ഫോടകവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധന നടത്തുകയും ചെയ്തു. ഇത് സ്വാതന്ത്രത്തിനെതിരെയുള്ള യുദ്ധമാണെന്ന് പറഞ്ഞ അമേരിക്കൻ ഫ്രീഡം ഡിഫൻസ് ഇനിഷ്യേറ്റീവിലെ പമീല ജെന്നർ, ഈ ഭീകരർക്ക് മുന്നിൽ നമ്മൾ കീഴടങ്ങണോ എന്നും ചോദിച്ചു.
ജനുവരി 12ന് പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പാരീസിലെ ചാർലി ഹെബ്ദോ എന്ന മാദ്ധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം ഉണ്ടാവുകയും എട്ട് മാദ്ധ്യമ പ്രവർത്തകർ ഉൾപ്പടെ 12 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.