ബീജിംഗ്|
VISHNU N L|
Last Modified വ്യാഴം, 4 ജൂണ്‍ 2015 (15:17 IST)
ചൈനയില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ഒരു കാര്‍ വാങ്ങിയത് ആഗോള തലത്തില്‍ വാര്‍ത്തയായി. കാരണം മറ്റൊന്നുമല്ല, കാറ് വാങ്ങാനായി അയാള്‍ എത്തിയത് ഒരു ലോറി നിറയെ പണവുമായിട്ടാണ്. ഞെട്ടരുത് ഇയാള്‍ കൊണ്ടുവന്ന പണം ആകെ തൂക്കി നോക്കിയാല്‍ നാല്‍ ടണ്‍ ഭാരം വരും...!680,000 യുവാന്‍ വില വരുന്ന കാറ് വാങ്ങാനാണ് ഇയാള്‍
660,000 യുവാന്‍ നാണയങ്ങളായും ബാക്കി 20,000 യുവാന്‍ ബാങ്ക് നോട്ടുകളുമായി ലോറിയില്‍ എത്തിയത്.
നാണയങ്ങള്‍ 1,320 ബണ്ടിലുകളായി പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. പത്ത് ജോലിക്കാര്‍ ഒരു മണിക്കൂറിലധികം പണിയെടുത്താണ് നാണയങ്ങള്‍ ലോറിയില്‍ നിന്ന് സ്‌റ്റോറില്‍ എത്തിച്ചത്! ഷെങ്‌യാങ്ങ് സ്വദേശിയാണ് ചരിത്രപരമായ ഈ വാങ്ങല്‍ നടത്തിയത്. കാര്‍ വാങ്ങിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ ഗ്യാസ് സ്‌റ്റേഷന്‍ തൊഴിലാളിയാണെന്നും ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹന ഉടമകള്‍ നല്‍കുന്ന നാണയങ്ങള്‍ ചേര്‍ത്തുവച്ചാണ് കാറിന് പണം നല്‍കിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.