കള്ളനെ മാത്രമല്ല കാന്‍സറിനേയും ഇവന്‍ മണത്തറിയും!

ന്യൂയോര്‍ക്ക്| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (16:02 IST)
കള്ളന്മാരുടെയും കൊലപാതകികളുടെയും പേടിസ്വപ്നമാണ് പൊലീസ് നായ്ക്കള്‍. കാരണം അവറ്റകള്‍ മണം‌പിടിച്ച് ചിലപ്പോള്‍ കള്ളി വെളിച്ചാത്താക്കും എന്നുറപ്പാണ്. നായകളുടെ ഈ ഘ്രാണ ശക്തി തന്നെയാണ് അവയേ മറ്റ് മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. അതിനാല്‍ പട്ടാളക്കാരും പൊലീസും ലോകമെങ്ങും നായവര്‍ഗത്തില്‍ പെട്ട നിരവധി ജനുസുകളെ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ നായയെ കൊണ്ട് കാന്‍സറും മണത്ത് കണ്ടുപിടിക്കാമെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

ഡെയ്സി എന്ന ലാബ്രഡോര്‍ നായയാണ് കാന്‍സര്‍ മണത്തു കണ്ടുപിടിക്കുന്നത്. കാന്‍സര്‍ രോഗബാധിതന്റെയും സാധാരണക്കാരന്റെയും മൂത്ര സാമ്പിളുകള്‍ മണപ്പിച്ചാണ് ഡെയ്സിയെ കാന്‍സര്‍ കണ്ടുപിടിക്കാന്‍ പരിശീലിപ്പിച്ചത്. സംഗതി വിജയിച്ചപ്പോള്‍ തന്റെ ഉടമസ്ഥയുടെ ശരീരത്തിലെ കാന്‍സര്‍ ഡെയ്സി കണ്ടെത്തുകയും ചെയ്തു.

സംഗതി വാര്‍ത്തയായതോടെ നായയേകൊന്‍ണ്ട് മണപ്പിച്ച് രോഗബാധ കണ്ടെത്താനുള്ള ആള്‍ക്കാരുടെ ക്യൂവായിരുന്നു ഡെയ്സിക്കു ചുറ്റും. ഇതുവരെ 551 ആളുകളുടെ ശരിഒഇരത്തില്‍ കാന്‍സര്‍ ബാധയുണ്ടെന്ന് ഡെയ്സി പ്രവചിച്ചിട്ടുണ്ട്. ഡേയ്സിയുടെ പ്രവചങ്ങള്‍ 93 ശതമാനവും കൃത്യമായിരുന്നത്രെ.
ഏതായാലും മറ്റ് ശ്വാനന്മാരേയും താന്‍ പഠിച്ചത് പഠിപ്പിച്ചു കൊടുക്കുകയാണ് ഡെയ്സി ഇപ്പോള്‍ ചെയ്യുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :