വരുന്നു മാംസ ഭക്ഷണത്തിലും കാന്‍സര്‍ മുന്നറിയിപ്പുകള്‍...!

ന്യൂയോർക്ക്| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (17:05 IST)
സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍, മദ്യം തുടങ്ങിയവയിലൊക്കെ ആരോഗ്യത്തിന് ഹാനീകരമെന്നും കാന്‍സര്‍ സാധ്യത ഉള്ളതെന്നും കാണിക്കുന്ന മുന്നറിയിപ്പുകള്‍ മിക്ക രാജ്യങ്ങളിലും അവയുടെ പുറത്ത് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തരം മുന്നറിയിപ്പ് ഭക്ഷണത്തിനും രേഖപ്പെടുത്തിയാലോ? ഞെട്ടരുത് ഭക്ഷ്യമാംസ വിപണനമേഖലയേ സാരമായി ബാധിച്ചേക്കാവുന്ന സുപ്രധാനമായ നീക്കത്തിന് ലോകാരോഗ്യ സംഘടന നീക്കം തുടങ്ങിയതായാണ് സൂചനകള്‍.

സിഗരറ്റ്, ആല്‍ക്കഹോള്‍, ആസ്ബെറ്റോസ് എന്നിങ്ങനെ കാന്‍സര്‍ സാധ്യത ഉയര്‍ത്തുന്ന വസ്തുക്കളുടെ ഗണത്തില്‍ സംസ്കരിച്ച മാസഭക്ഷണങ്ങളും, അവയുടെ ഉപോത്പന്നങ്ങളും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സാധ്യത. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയില്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റെഡ്‌മീറ്റ് ധാരാളം കഴിക്കുന്നവര്‍ ശരീരന്തര്‍ ഭാഗത്തെ കാന്‍സറിന് സാധ്യത കൂടുതലാണെന്ന് എന്‍എച്ച്എസ് ചോയിസ് വെബ്സൈറ്റ് പറയുന്നു.പ്രോസസ്സ് ചെയ്ത് ഉണ്ടാകുന്ന സോസേജ് പോലുള്ള ഉത്പന്നങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്കും കാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :